ഇസ്രയേലിലേക്കുള്ള സർവീസ് നിർത്തലാക്കി എയർഇന്ത്യ; യുദ്ധഭൂമിയിലുള്ളത് 18000 ഇന്ത്യക്കാർ

ഇസ്രയേലിലേക്കുള്ള സർവീസ് നിർത്തലാക്കി എയർഇന്ത്യ; യുദ്ധഭൂമിയിലുള്ളത് 18000 ഇന്ത്യക്കാർ

ന്യൂഡൽഹി∙ ഹമാസ്–ഇസ്രയേൽ ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ ഇസ്രയേലിലേക്കുള്ള എയർ ഇന്ത്യ വിമാനം ഇന്ത്യ റദ്ദാക്കി. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം.  18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണു കണക്ക്. മുതിർന്നവരെ ശുശ്രൂഷിക്കുന്ന ‘കെയർഗിവർ’ ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിർമാണമേഖല തുടങ്ങിയ രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. കെയർഗിവർമാരായി എത്തിയവരിൽ നല്ലൊരു പങ്ക് മലയാളികളാണ്. ടെൽ അവീവ്, ബെർഷെവ, റംല എന്നീ മേഖലകളിലാണ് ഇന്ത്യക്കാർ ഏറെയുള്ളത്. ഇവർക്കു പുറമേ, ഇന്ത്യൻ വംശജരായ 85,000 ജൂതരും ഇസ്രയേലിലുണ്ടെന്ന് എംബസി വ്യക്തമാക്കുന്നു. … Read more

ഖലിസ്ഥാനികൾ മാനസികമായി പീഡിപ്പിക്കുന്നു, ആക്രമിക്കുന്നു: ലണ്ടനിലെ സിഖ് റസ്റ്ററന്റ് ഉടമ

ഖലിസ്ഥാനികൾ മാനസികമായി പീഡിപ്പിക്കുന്നു, ആക്രമിക്കുന്നു: ലണ്ടനിലെ സിഖ് റസ്റ്ററന്റ് ഉടമ

ലണ്ടന്‍∙ ഖലിസ്ഥാൻ വാദികൾ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി ബ്രിട്ടനിലെ സിഖ് റസ്റ്ററന്റ് ഉടമ. ഹർമൻസിങ് കപൂർ എന്നയാളാണ് ഖലിസ്ഥാൻ അനുകൂലികൾ തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ബ്രിട്ടിഷ് ഭരണാധികാരികൾ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നുമുള്ള പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഒൻപതു മാസമായി ഖലിസ്ഥാൻ അനുകൂലികളിൽ നിന്ന് നിരന്തരം ഭീഷണി നേരിടുകയാണെന്നാണ് ഹർമൻസിങ് കപൂറിന്റെ വെളിപ്പെടുത്തൽ. ഖലിസ്ഥാൻ അനുകൂലികൾ തന്റെ വാഹനം നശിപ്പിച്ചതായി ആരോപിച്ചുകൊണ്ട് അടുത്തിടെ ഹർമൻസിങ് കപൂർ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചിരുന്നു. ഭീകരർ തന്റെ … Read more

കൊച്ചിയിൽ കാർ പുഴയിൽ വീണ് 2 യുവഡോക്ടർമാർ മരിച്ചു; സഞ്ചരിച്ചത് ഗൂഗിൾമാപ്പ് നോക്കി

കൊച്ചിയിൽ കാർ പുഴയിൽ വീണ് 2 യുവഡോക്ടർമാർ മരിച്ചു; സഞ്ചരിച്ചത് ഗൂഗിൾമാപ്പ് നോക്കി

കൊച്ചി∙ എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിലേക്കു മറിഞ്ഞ് രണ്ട് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യാശുപത്രിയിലെ ഡോ. അദ്വൈതും, ഡോ. അജ്മലുമാണ് മരിച്ചത്. രാത്രി 12.30 ഓടെ ഗോതുരുത്ത് കടുവാതുരുത്ത് പുഴയിലാണ് അപകടം ഉണ്ടായത്. മൂന്നുപേരെ രക്ഷപ്പെടുത്തി. ഗൂഗിൾ മാപ്പ് നോക്കിയാണ് സംഘം സഞ്ചരിച്ചത്.  എറണാകുളം ജില്ലയിൽ കനത്തമഴ തുടരുന്നതിനിടെയാണ് ദാരുണ സംഭവം. മഴയുടെ ശക്തി കാരണം കാഴ്ച മറഞ്ഞതാണ് അപകട കാരണം. ഗൂഗിൾമാപ്പ് നൽകിയ ഡയറക്ഷനുകളിൽ ദിശതെറ്റി വാഹനം പുഴയിൽ വീഴുകയായിരുന്നു. ഡോക്ടർമാരോടൊപ്പം ഒരു … Read more

യശോധര മത്സരിക്കില്ല; പകരം മധ്യപ്രദേശിൽ സ്ഥാനാർഥിയാകാൻ അനന്തരവൻ ജ്യോതിരാദിത്യ സിന്ധ്യ?

യശോധര മത്സരിക്കില്ല; പകരം മധ്യപ്രദേശിൽ സ്ഥാനാർഥിയാകാൻ അനന്തരവൻ ജ്യോതിരാദിത്യ സിന്ധ്യ?

ഭോപ്പാൽ∙ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു കാണിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ബന്ധുവും മധ്യപ്രദേശ് മന്ത്രിയുമായ യശോധര രാജ സിന്ധ്യ ബിജെപി നേതൃത്വത്തിനു കത്തയച്ചു. ആരോഗ്യകരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് യശോധര രാജ സിന്ധ്യ നേതൃത്വത്തിനു കത്തയച്ചത്.   യശോധര രാജ സിന്ധ്യക്ക് നാലു തവണ കോവിഡ് ബാധിച്ചിരുന്നു. ആരോഗ്യകരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വരുന്ന തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന് മൂന്നുമാസം മുൻപു തന്നെ യശോധര രാജ സിന്ധ്യ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശർമ പറഞ്ഞു. … Read more

‘സമൂഹമാധ്യമങ്ങളിൽ നെഗറ്റീവ് വികാരം‌, ജാഗ്രത വേണം’: മുന്നറിയിപ്പുമായി കാനഡ

‘സമൂഹമാധ്യമങ്ങളിൽ നെഗറ്റീവ് വികാരം‌, ജാഗ്രത വേണം’: മുന്നറിയിപ്പുമായി കാനഡ

ഒട്ടാവ ∙ നയതന്ത്രബന്ധം മോശമായതിനു പിന്നാലെ ഇന്ത്യയിലുള്ള പൗരന്മാർക്കു ജാഗ്രതാ നിർദേശം നൽകി കാനഡ. യാത്രകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാണു നിർദേശം. രണ്ടു രാജ്യങ്ങളിലെയും സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണു നടപടിയെന്നാണു വിശദീകരണം. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം കഴിഞ്ഞ ദിവസം കാനഡ തള്ളിയിരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണിത് എന്നായിരുന്നു കാനഡയുടെ പ്രതികരണം. ഇതിനു ദിവസങ്ങൾക്കു ശേഷമാണ് ഇന്ത്യയിലുള്ള കനേഡിയൻ പൗരന്മാർക്കു മുന്നറിയിപ്പ് നൽകിയതെന്നതു ശ്രദ്ധേയമാണ്. വീസ … Read more

ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ കേസ്; ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ കേസ്; ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

തൃശൂർ∙ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയെന്ന പരാതിയിൽ, ബന്ധുവായ യുവതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലി‍ഡിയയുടെ അറസ്റ്റാണ് തടഞ്ഞത്. കേസിൽ കോടതി സർക്കാരിന്റെയും, എക്സൈസ് ക്രൈംബ്രാഞ്ചിന്റെയും വിശദീകരണം തേടി. വിശദീകരണം ലഭിച്ച ശേഷമാകും തുടർനടപടികൾ. ലഹരി മരുന്നു കേസിൽ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാൻ എക്സൈസ് ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ലിഡിയ പറയുന്നത്. രണ്ടു തവണ അന്വേഷണ സംഘം … Read more

കാനഡയിൽ ഖലിസ്ഥാൻ ഭീകരൻ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്ക്: യുഎസ് അംബാസഡർ

കാനഡയിൽ ഖലിസ്ഥാൻ ഭീകരൻ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്ക്: യുഎസ് അംബാസഡർ

ടൊറന്റോ∙ കാനഡയില്‍ ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഏജന്റുമാർക്കു പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് കാനഡയിലെ യുഎസ് അംബാസഡർ ഡേവിഡ് കോച്ചൻ. ഫൈവ് ഐസ് സഖ്യ രാജ്യങ്ങളിലെ രഹസ്യാന്വേഷണ സംഘമാണ് വിവരങ്ങൾ കൈമാറിയത്. ഇതിനു പിന്നാലെയായിരുന്നു കനേഡിയൻ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലെന്നും യുഎസ് അംബാസഡർ കനേഡിയൻ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ഫൈവ് ഐസ് സഖ്യത്തിന്റെ രഹസ്യാന്വേഷണ വിവരങ്ങളാണ് കാനഡ പ്രധാനമന്ത്രിക്കു പാർലമെന്റിൽ പ്രസ്താവന നടത്താൻ സഹായകമായത്.’– കനേഡിയൻ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ യുഎസ് … Read more

പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെയും നേതാക്കളെയും ഒറ്റരുത്: കരുവന്നൂർ വിഷയത്തിൽ ഗോവിന്ദന്റെ താക്കീത്

പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെയും നേതാക്കളെയും ഒറ്റരുത്: കരുവന്നൂർ വിഷയത്തിൽ ഗോവിന്ദന്റെ താക്കീത്

തിരുവനന്തപുരം∙ കരുവന്നൂർ ബാങ്ക് ഇടപാടിൽ തൃശൂരിലെ സിപിഎം നേതാക്കൾക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ താക്കീത്. പാർട്ടി പ്രതിസന്ധിയിലായിരിക്കുമ്പോൾ പാർട്ടിയെയും നേതാക്കളെയും ഒറ്റിക്കൊടുക്കരുതെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ എം.വി. ഗോവിന്ദൻ നിർദ്ദേശിച്ചു. മുതിർന്ന നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. വേണ്ട രീതിയിൽ ഈ പ്രശ്നം കൈകാര്യം ചെയ്തില്ലെന്നു മാത്രമല്ല, സാഹചര്യത്തിനനുസരിച്ച് പരിഹാരവും ഉണ്ടായില്ലെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കരുവന്നൂരിനൊഴികെ മറ്റു ബാങ്കുകൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിലും സെക്രട്ടേറിയറ്റ് … Read more

കരുവന്നൂരിലേക്കാൾ വലിയ തട്ടിപ്പ് അയ്യന്തോളിൽ; നൂറുകോടിയോളം നഷ്ടമാകും: അനിൽ അക്കര

കരുവന്നൂരിലേക്കാൾ വലിയ തട്ടിപ്പ് അയ്യന്തോളിൽ; നൂറുകോടിയോളം നഷ്ടമാകും: അനിൽ അക്കര

തൃശൂര്‍‌∙ കരുവന്നൂരിനേക്കാൾ വലിയ തട്ടിപ്പാണ് അയ്യന്തോൾ സഹകരണ ബാങ്കിൽ നടക്കുന്നതെന്ന് അനിൽ അക്കര എംഎൽഎ. തട്ടിപ്പിൽ നൂറുകോടിയോളം രൂപ അയ്യന്തോൾ സഹകരണ ബാങ്കിനു നഷ്ടമാകും. ബാങ്ക് ജീവനക്കാരായ പി. സുധാകരൻ, സുനന്ദാഭായി എന്നിവരാണ് തട്ടിപ്പിനു നേതൃത്വം നൽകിയതെന്നും അനിൽ അക്കര പറഞ്ഞു.  ചിറ്റിലപ്പള്ളി സ്വദേശികളായ അധ്യാപികയുടെയും തഹസിൽദാരുടെയും ഭൂമി 75 ലക്ഷത്തിനു പണയം വച്ചു. എന്നാൽ ഇവർക്കു ലഭിച്ചത് 2 5ലക്ഷം രൂപ മാത്രമാണ്. മലപ്പുറം സ്വദേശി അബൂബക്കറാണ് വായ്പയ്ക്ക് ഇടനില നിന്നത്. ഒളരിയിലെ വ്യാജ വിലാസത്തിലാണ് … Read more